
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സർക്കാർ 2 ലക്ഷം രൂപയും കമ്പനി 2.5 ലക്ഷം രൂപയും ധനസഹായമായി നൽകും. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവർക്ക് അധിക സഹായവും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.അപകടസ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ നിർമാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകി. പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അനുവദിച്ച ധനസഹായം 10 ദിവസത്തിനകം അക്കൗണ്ടുകളിൽ ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ ആറു ദിവസമായി നടന്ന തിരച്ചിൽ അവസാനിപ്പിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ, ഗതാഗത സൗകര്യം, കുടിവെള്ള വിതരണം, സൗജന്യ റേഷൻ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര നടപടികളും സർക്കാർ പ്രഖ്യാപിച്ചു.
