Malabar Jagratha

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം; അടിയന്തര സഹായം വേഗത്തിലാക്കാൻ നിർദേശം

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സർക്കാർ 2 ലക്ഷം രൂപയും കമ്പനി 2.5 ലക്ഷം രൂപയും ധനസഹായമായി നൽകും. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവർക്ക് അധിക സഹായവും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.അപകടസ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ നിർമാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകി. പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക്…

Read More

അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി; യുവാവിന്റെ രണ്ട് വിരലുകൾ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദ് (22) ആണ് അപകടത്തിൽപ്പെട്ടത്.ഇടത് കയ്യിൽ പിടിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് വിരലുകൾ അറ്റുപോവുകയും മറ്റ് രണ്ട് വിരലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിന് അടിയന്തര ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക ചികിത്സാ ചെലവുകൾക്ക് മാത്രം 85,000 രൂപയിലധികം ചെലവായതായി ബന്ധുക്കൾ…

Read More

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന വേദിയിലെ കൊടിമരത്തിൽ കടന്നൽ കൂട്

മുക്കം : ജൂലൈ 12, 13, 14 തീയതികളിൽ മുക്കത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉയർത്തിയ കൊടിമരത്തിന്റെ മുകളിൽ കടന്നൽ കൂടുകൂട്ടി. സമ്മേളന വേദിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.കൊടിമരത്തിന് മുകളിലായി കൂടുകൂട്ടിയ കടന്നലുകളെ തുടർന്ന് സുരക്ഷാ ആശങ്ക ഉയർന്നിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി കടന്നൽക്കൂട് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാ സേനയുടെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക്; നഗരത്തിൽ പ്രതികരണ സമയം കൂടുമെന്ന ആശങ്ക

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന അഗ്നിരക്ഷാ സേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മുതൽ മീഞ്ചന്ത സ്റ്റേഷനിലേക്ക് മാറ്റും. ഇതോടെ ബീച്ച് അഗ്നിരക്ഷാ നിലയത്തിലെ പ്രവർത്തനം പൂർണമായും അവസാനിക്കും.2023-ൽ കാലപ്പഴക്കം മൂലം ബീച്ച് സ്റ്റേഷന്റെ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ആദ്യം 17 കോടി രൂപ വകയിരുത്തിയ പദ്ധതി പിന്നീട് 21 കോടിയായി പുതുക്കിയെങ്കിലും നിർമാണം ഇനിയും ആരംഭിക്കാത്തത് ആശങ്ക ഉയർത്തുകയാണ്.ബീച്ചിലുണ്ടായിരുന്ന എട്ട് യൂണിറ്റുകളിലെ അഗ്നിരക്ഷാ സേനാംഗങ്ങളെയും ഫയർ എൻജിനുകളെയും…

Read More

സ്വരചക്രവർത്തിനി എസ്. ജാനകി അന്തരിച്ചു

പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ജൂലൈ 11) മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.1938 ഏപ്രിൽ 23-ന് ജനിച്ച എസ്. ജാനകി ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 20-ഓളം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചു. “ദക്ഷിണേന്ത്യയുടെ വാനമ്പാടി” എന്നറിയപ്പെട്ടിരുന്ന അവർ ശബ്ദത്തിലെ അതുല്യമായ ഭാവപ്രകടനവും മോഡുലേഷനും കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം നേടി.നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ…

Read More

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: ചുണ്ടിലെ മുറിവിന് ചികിത്സ തേടിയെത്തിയ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവും അനാസ്ഥയും ആരോപിച്ച് രക്ഷിതാക്കൾ രംഗത്ത്. ദേവാശ് ഷൗര്യ എന്ന കുട്ടിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവിന് സ്റ്റിച്ച് ഇടേണ്ടതിനാൽ അനസ്തീഷ്യ നൽകിയതിനു പിന്നാലെ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും, തുടർന്ന് തലച്ചോറിന് തകരാർ സംഭവിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം.നില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ പിന്നീട്…

Read More

റോഡിന് നടുവിൽ പരസ്യബോർഡുകൾ; സീബ്രാ ലൈനിന് സമീപം കാഴ്ച മറച്ച് അപകടഭീഷണി, രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുൻവശം

രാമനാട്ടുകര: ബസ് സ്റ്റാൻഡിന് മുൻവശത്ത് റോഡിന്റെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ സീബ്രാ ലൈനിന് സമീപമുള്ള കാഴ്ച മറച്ച് അപകടഭീഷണി ഉയർത്തുന്നതായി പരാതി. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ വരുന്നത് വ്യക്തമായി കാണാനാകാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് ആശങ്ക. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരം പരസ്യബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.

Read More

കോഴിക്കോട് റെയിൽവേ വികസനത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം; കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളെ സൗത്ത്, നോർത്ത് സ്റ്റേഷനുകളാക്കണമെന്ന് നിർദേശം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉണ്ടായ അപകടത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഷൻ വികസനവും വീണ്ടും ചർച്ചയാകുന്നു. അപകടസമയത്ത് യാത്രക്കാരെ നിയന്ത്രിക്കാൻ കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളെ ഉപയോഗിച്ച ക്രമീകരണങ്ങൾ ഫലപ്രദമായിരുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ, ഈ രണ്ട് സ്റ്റേഷനുകളെയും കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് സ്റ്റേഷനുകളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്റ്റേഷനുകളിൽ ഒന്നായ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥലപരിമിതി മൂലം വികസന പ്രതിസന്ധി നേരിടുകയാണെന്നാണ് വിമർശനം. അതേസമയം നഗരമധ്യത്തിന് സമീപമുള്ള കല്ലായി,…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടഭാഗം തകർന്നു; വലിയ ദുരന്തം ഒഴിവായത് തലനാരിഴക്ക്

: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന പഴക്കം ചെന്ന കെട്ടിടഭാഗം തകർന്നുവീണു. സംഭവസമയത്ത് സമീപത്ത് യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടം തകർന്നുവീണതോടെ പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ മുൻകരുതലായി അപകടസാധ്യതയുള്ള ഭാഗങ്ങൾ അടച്ചുപൂട്ടാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.

Read More

കള്ളാടി ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും; രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്

കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ വ്യാപകമായ തിരച്ചിലിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് നാല് സോണുകളിലായി തിരച്ചില്‍ ശക്തമാക്കാനാണ് തീരുമാനം.പരിശോധനയില്‍ സൂചന ലഭിച്ച മൂന്നാം സോണിലും മീനാക്ഷി പുഴയിലുമായി ഇന്ന് പ്രത്യേക പരിശോധന നടത്തും. ഇന്നലത്തെ തിരച്ചിലിനിടെ കെഡാവര്‍ നായകള്‍ ചില സ്ഥലങ്ങളില്‍ അടയാളം കാണിച്ചിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കാണാതായവര്‍ പുഴയിലൂടെ ഒഴുകിപ്പോയിട്ടുണ്ടോ എന്നറിയാനായി പുഴയിലും പരിശോധന നടത്തും.ഇന്നലെ രാത്രി…

Read More