വൈകുന്നേര തിരക്കിന് അറുതി വരുമോ? ഷൊർണൂർ–കോഴിക്കോട് പുതിയ ട്രെയിൻ സർവീസ് പ്രതീക്ഷയോടെ മലബാർ യാത്രക്കാർ.”

ഷൊർണൂർ–കോഴിക്കോട് പുതിയ ട്രെയിൻ സർവീസ് പരിഗണനയിൽമലബാറിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്ന കാര്യം ഇന്ത്യൻ റെയിൽവേസ്

പരിഗണിക്കുന്നതായി ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചതായി റിപ്പോർട്ടുകൾ.വൈകുന്നേര സമയങ്ങളിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള ട്രെയിനുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്കും യാത്രാ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പുതിയ സർവീസ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്. മുമ്പ് സർവീസ് നടത്തിയിരുന്ന തൃശൂർ–കോഴിക്കോട്, ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾ, തൊഴിലാളികൾ, ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാർ എന്നിവർ ഏറെ പ്രയാസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.പുതിയ ട്രെയിൻ സർവീസ് യാഥാർഥ്യമായാൽ ഷോർണനൂർ , തീരുർ , താനൂർ , പരപ്പനങ്ങാടി , ഫറോക് , കോഴിക്കോട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Leave a Reply

Your email address will not be published. Required fields are marked *