ബേപ്പൂർ തുറമുഖത്തിന് പുതിയ കുതിപ്പ്; ലക്ഷദ്വീപ് ബന്ധം ശക്തമാകുന്നു

കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബേപ്പൂർ–കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. സാഗർമാല പദ്ധതിയുടെ ഭാഗമായാണ് ഈ നിർണായക നീക്കം.പദ്ധതിപ്രകാരം 600 യാത്രക്കാരെ വരെ ഉൾക്കൊള്ളുന്ന നാല് പുതിയ യാത്രാക്കപ്പലുകളും, രണ്ട് മൾട്ടി പർപ്പസ് കാർഗോ കപ്പലുകളും, രണ്ട് ഹൈ-സ്പീഡ് വെസലുകളും സർവീസിനായി എത്തിക്കും. ഇതിലൂടെ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നതിനൊപ്പം ചരക്ക് ഗതാഗതത്തിനും വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.ചരിത്രപ്രസിദ്ധമായ ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനും വ്യാപാര-ടൂറിസം മേഖലകളുടെ വളർച്ചയ്ക്കും ഈ പദ്ധതി പുതിയ സാധ്യതകൾ തുറന്നുകൊടുക്കും. മലബാർ മേഖലയിലെ സമുദ്രാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *