കോഴിക്കോട്: സംസ്ഥാനത്ത് പാൽ വില ഇന്ന് വർധിപ്പിച്ചു. വില വർധനവ് ചർച്ച ചെയ്യുന്നതിനായി മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേർന്നു തീരുമാനമെടുത്തത്. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചു പുതുക്കിയ വില ജൂൺ ഒന്നുമുതൽ
പ്രാബല്യത്തിൽ വരും.വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. വർധിപ്പിക്കുന്ന തുകയിൽ 3.33 രൂപ കർഷകന് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം.പാൽ വില കൂടുന്നതോടെ മിൽമയുടെ പാലിതര ഉൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽ വില കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു

