
കോഴിക്കോട്: കോഴിക്കോട്–വയനാട് ദേശീയപാതയിലെ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.അപകട വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിലുണ്ടായിരുന്നവരുടെ പരിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തെ തുടർന്ന് ചുരം റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുരത്തിലെ വളവുകളും കുത്തനെയുള്ള ഇറക്കവും കാരണം അതീവ ജാഗ്രതയോടെയുള്ള ഡ്രൈവിംഗ് അനിവാര്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
