
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഉന്നതതലത്തിൽ വ്യാപക സ്ഥാനമാറ്റവും നിയമനങ്ങളും പ്രഖ്യാപിച്ച് സർക്കാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചപ്പോൾ, എച്ച്. വെങ്കടേഷ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് തുടരും.എസ്. ശ്രീജിത്ത് ജയിൽ മേധാവിയായും ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവിയായും ചുമതലയേൽക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി അരുണ്‍ ബി. കൃഷ്ണയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി എ.പി. ഷൗക്കത്ത് അലിയും നിയമിതരായി.ജില്ലാ പൊലീസ് മേധാവിമാരുടെ സ്ഥാനങ്ങളിലും മാറ്റമുണ്ടായി. മെറിൻ ജോസഫ് കോഴിക്കോട് റൂറൽ എസ്പിയായും, എസ്. ദേവ മനോഹർ വയനാട് എസ്പിയായും, അബ്ദുൾ റാഷിദ് എ. പാലക്കാട് എസ്പിയായും, നിധിൻ രാജ് കാസർകോട് എസ്പിയായും ചുമതലയേൽക്കും.ഇന്റലിജൻസ്, ക്രൈംബ്രാഞ്ച്, സായുധ പൊലീസ്, റെയിൽവേ പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണിയെന്നാണ് വിലയിരുത്തൽ.
