
കോഴിക്കോട് ആർ ടി ഓ ബുധനാഴ്ച ചേവായൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ലും മലബാർ ക്രിസ്ത്യൻ കോളേജ് ലും നടന്ന സ്കൂൾ വാഹന സുരക്ഷ പരിശോധനയിൽ 87 വാഹനങ്ങൾ പങ്കെടുത്തു. ഇതിൽ 59 വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ഇവയ്ക്ക് അധികൃതർ ‘പരിശോധിച്ചു സുരക്ഷിതം’ സ്റ്റിക്കർ പതിപ്പിച്ചു നൽകി.പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 29 വാഹനങ്ങൾക്ക് ആവശ്യമായ പരിഹാര പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും പരിശോധനയ്ക്ക് ഹാജരാകുന്ന മുറയ്ക്ക് സ്റ്റിക്കർ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയ/ഡോർ അറ്റൻഡർമാർക്കുമായി സംഘടിപ്പിച്ച ബോധവൽകരണ ക്ലാസുകളിൽ ആകെ 224 പേർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സുരക്ഷ, വാഹനങ്ങളുടെ പരിപാലനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ക്ലാസുകൾ.റിപ്പയർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പരിശോധനയ്ക്ക് ഹാജരാകാൻ സാധിക്കാത്ത വാഹനങ്ങൾക്കായി തുടർ ദിവസങ്ങളിലും ചേവായൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ൽ വാഹന പരിശോധനയും സ്റ്റിക്കർ പതിപ്പിക്കലും തുടരുമെന്ന് ആർ ടി ഒ അധികൃതർ അറിയിച്ചു.
