ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ പീഡിപ്പിച്ചെന്ന പരാതി; 77-കാരൻ അറസ്റ്റിൽ

ബാലുശ്ശേരി: ഭിന്നശേഷിക്കാരിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളൻ (77) ആണ് പിടിയിലായത്.പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം ബഡ്സ് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *