സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപണം; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യുഡിഎഫ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ജൂൺ 15-ന് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അധികാരമേറ്റ ശേഷവും സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടുപോയെന്നും, ഓർഡിനറി ബസുകളുടെ വിഭാഗം മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കിയെന്നും ബിജെപി ആരോപിച്ചു.കെഎസ്ആർടിസിക്ക് കീഴിലുള്ള 3000-ലധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗത്തെ വിവിധ പേരുകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റിയതോടെ സൗജന്യ യാത്രാ പദ്ധതി പ്രായോഗികമായി ഇല്ലാതായെന്നാണ് ബിജെപിയുടെ ആരോപണം.തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനത്തിനെതിരെയും സ്ത്രീകളെ വഞ്ചിക്കുന്ന സർക്കാർ നയത്തിനെതിരെയുമാണ് പ്രതിഷേധമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി

.#KSRTC #FreeTravel #WomenPassengers #BJPKerala #UDFGovernment #KeralaPolitics #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *