
പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ യുവാവ് മലയാളിയാണെന്ന് സ്ഥിരീകരിച്ചു. ജൂൺ 14-ന് നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത് കേരളത്തിൽ നിന്ന് കാണാതായിരുന്ന സന്ദീപ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചയാൾ കേരളത്തിൽ നിന്ന് കാണാതായ സന്ദീപാകാമെന്ന സംശയം ശക്തമായത്. തുടക്കത്തിൽ യുവാവിന്റെ പൂർണ വിവരങ്ങൾ പോലീസിന് ലഭ്യമായിരുന്നില്ല.തുടർ അന്വേഷണത്തിനൊടുവിൽ മരിച്ചത് സന്ദീപ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.നിയമം കൈയിലെടുക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ വീണ്ടും ഗുരുതര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.#WestBengal #MobLynching #Sandeep #KeralaNews #CrimeNews #Malayali #BreakingNews #MalabarJagrathaNewsLive
