കോഴിക്കോടിൽ മലേറിയ സ്ഥിതീകരിച്ചു പ്രതിരോധ നടപടികള്‍ ശക്തമാക്കി

കോഴിക്കോട് : തീക്കോടി പഞ്ചായത്തിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.രോഗബാധിതന്റെ താമസസ്ഥലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയും ബോധവത്കരണവും നടത്തുകയാണ്. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും ജലക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലേറിയ രോഗബാധിതയായ പെണ്‍ അനോഫിലിസ് കൊതുകിന്റെ കടിയിലൂടെയാണ് പകരുന്നത്. പനി, വിറയല്‍, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നേരത്തെയുള്ള പരിശോധനയും ചികിത്സയും രോഗം ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.

#Malaria #Kozhikode #KeralaHealth #KeralaNews

Leave a Reply

Your email address will not be published. Required fields are marked *