
*2025-26 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ 10, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/എ പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമുകളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് (അഡീഷണല്‍ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ്/ഓണ്‍ലൈന്‍ (serviceonline.gov.in/kerala) മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 15നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം.
