ബേപ്പൂരിന് 24 കോടി; അഞ്ച് വികസന പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം

ബേപ്പൂർ: സംസ്ഥാന ബജറ്റിൽ ബേപ്പൂർ നിയോജക മണ്ഡലത്തിലെ അഞ്ച് വികസന പദ്ധതികൾക്കായി 24 കോടി രൂപ വകയിരുത്തി. നല്ലളം ബാംബൂ തറയോട് ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് 10 കോടിയും, ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ 5 കോടിയും അനുവദിച്ചു. കൂടാതെ കരിങ്കല്ലായ് ഗവ. എൽ.പി സ്കൂൾ ഭൂമി ഏറ്റെടുക്കൽ, ഗോതീശ്വരം ശ്മശാന നവീകരണം, ചാലിയാർ തീരത്ത് നടപ്പാത നിർമ്മാണം എന്നിവയ്ക്കും തുക നീക്കിവെച്ചു. അതേസമയം, ബേപ്പൂർ ഉരു നിർമാണ വ്യവസായ സംരക്ഷണ പദ്ധതിക്കായി മുൻപ് പ്രഖ്യാപിച്ച 5 കോടി രൂപ ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.ക്യാപ്ഷൻ:ബേപ്പൂർ മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ 24 കോടി രൂപ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *