
കടലുണ്ടി: കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിൻ ദുരന്തത്തിന് തിങ്കളാഴ്ച കാൽനൂറ്റാണ്ട് തികയുന്നു. 2001 ജൂൺ 22ന് മംഗളൂരു-ചെന്നൈ മെയിൽ കടലുണ്ടി റെയിൽപ്പാലം കടക്കുന്നതിനിടെ പാളം തെറ്റി പുഴയിലേക്ക് മറിഞ്ഞ് 52 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
.അപകടം നടന്നയുടൻ നാട്ടുകാരും മത്സ്യത്തൊഴിലാളികളും മണൽത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനം രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് ഇന്നും ചോദ്യങ്ങൾ അവശേഷിക്കുമ്പോൾ, കാണാതായ ചിലരെക്കുറിച്ചുള്ള വിവരങ്ങളും ഇന്നുവരെ ലഭ്യമായിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയിൽ ദുരന്തങ്ങളിലൊന്നായ കടലുണ്ടി ദുരന്തം ഇന്നും പ്രദേശവാസികളുടെ മനസിൽ മായാത്ത മുറിവായി തുടരുകയാണ്.
