
ഫറോക്ക് | ഫറോക്ക് പഴയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം.പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് നേരിൽ കണ്ടത്. തുടർന്ന് അദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഫറോക്ക് പോലീസും മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സംഘവും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഇരുട്ടും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും തിരച്ചിൽ ഊർജിതമായി തുടരുകയാണ്.സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയുടെ വ്യക്തിവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
