
കണ്ണൂർ: ജില്ലയിലെ കാപ്പിമലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു (31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ല് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.അപകടത്തിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു, ഒപ്പമുണ്ടായിരുന്ന ഒരു ഫോറസ്റ്റ് വാച്ചർ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.
