
കോഴിക്കോട് | ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയതായി കരുതപ്പെടുന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് പെൺകുട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയതെന്നാണ് വിവരം.ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രാത്രി മുതൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 10 മണിയോടെ പാലത്തിന്റെ തൂണിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടി ആത്മഹത്യ ചെയ്യാനായി പുഴയിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികൾക്കായി മാറ്റും. പെൺകുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
