
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയതായി സംശയിക്കപ്പെട്ട യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തി. കോട്ടക്കൽ വൈലത്തൂർ നാലുകുടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.രാമനാട്ടുകരയിലെ “ആയുർ രത്നം” എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സന്ധ്യയെ ഇന്നലെ ജോലിക്ക് പോയ ശേഷം കാണാതായതായി ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
