
സംസ്ഥാനത്ത് ആദ്യമായി നിപ്പ രോഗം സ്ഥിരീകരിച്ച് എട്ട് വർഷം പിന്നിട്ടിട്ടും രോഗബാധയുടെ കൃത്യമായ ഉറവിടവും മനുഷ്യരിലേക്കുള്ള രോഗവ്യാപന വഴിയും കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. നിലവിൽ രാമനാട്ടുകര സ്വദേശിയായ 43-കാരൻ ചികിത്സയിലാണ്. പഴംതീനി വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകരെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ എത്തുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകൾ നിപ്പ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
