
മാരക ലഹരിയായ എംഡി എം എ മൊത്ത വിതരണക്കാരനെ പന്തീരങ്കാവ് പൊലീസും ഡാൻസഫും ചേർന്ന് പിടികൂടി. I1 കിലോ MDMA യുമായി പന്തിരങ്കാവ് പൊലീസ് മുമ്പ് പിടികൂടിയ 3 പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാന്ന് അവർക്ക് വിൽപ്പനക്കായി എംഡി എംഎ വിതരണം ചെയ്തിരുന്ന പ്രധാന വിതരണക്കാരനായ മലപ്പുറം പുളിക്കൽ ഒലവട്ടൂർ എ.ഷഫീക്ക് എന്നയാളിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ രാമനാട്ടുകരയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഡാൻസഫ് ടീമിനൊപ്പം പന്തീരങ്കാവ് ഇൻസ്പെകട്ർ ആർ. ശ്രീകുമാർ, എസ്. ഐ മാരായ എ.നിതിൻ എ.എസ്. അബുതാഹിർ, സിപിഒ അബ്ദുൾമനാഫ് തുടങ്ങിയരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
