
പിറവം: പിറവം മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ മൂവാറ്റുപുഴ സ്വദേശിനി ബിജിയുടെയും മകളുടേയുംതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.അതേസമയം, ബിജിയുടെ ഭർത്താവിനെയും ആറ് വയസ്സുള്ള മൂത്ത മകളെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.അമ്മയുടെയും കുഞ്ഞിന്റെയും മരണവും കുടുംബത്തിലെ മറ്റ് രണ്ട് പേരെ കാണാതായതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വിവിധ സാധ്യതകൾ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
