
കടലുണ്ടി: കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കമ്മ്യൂണിറ്റി റിസർവ് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾക്ക് അനുകൂല സാഹചര്യം ഒരുങ്ങുന്നു. റെയിൽവേയുടെ പ്രാഥമിക അനുമതി ലഭിച്ചതോടെയാണ് പദ്ധതിക്ക് മുന്നേറ്റം ഉണ്ടായത്.പഞ്ചായത്ത് അംഗം ഷാഹിദ് കടലുണ്ടിയുടെ നേതൃത്വത്തിൽ നടന്ന തുടർച്ചയായ ഇടപെടലുകളും, എം.കെ. രാഘവൻ എം.പി റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതരുമായി നടത്തിയ നേരിട്ടുള്ള ആശയവിനിമയവും പദ്ധതിക്ക് ഗതിയേകി.റോഡ് നിർമ്മാണത്തിനായി ഉപാധികളോടെ ഭൂമി പഞ്ചായത്ത് ലീസിന് നൽകാമെന്ന നിലപാടാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രാഥമികമായി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പ്രദേശവാസികൾ വർഷങ്ങളായി നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തമായി.Indian Railways കീഴിലുള്ള ബന്ധപ്പെട്ട വിഭാഗങ്ങൾ തുടർ നടപടികൾ പൂർത്തിയാക്കിയാൽ പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിക്കുമെന്നാണ് സൂചന.പ്രദേശവാസികളും ജനപ്രതിനിധികളും തീരുമാനം സ്വാഗതം ചെയ്തു.
