ഇന്ന് സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന്

സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കും. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്തുടനീളം ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് അടുത്ത ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.ജനനം മുതൽ അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും, മുമ്പ് പോളിയോ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഈ പ്രത്യേക ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.എല്ലാ മാതാപിതാക്കളും കുട്ടികളെ സമീപത്തെ പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നൽകാൻ സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *