കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദീർഘദൂര കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ സർവീസ് വേണം; യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ ജില്ലകളിൽ നിന്ന് നേരിട്ടുള്ള കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട്, കാസർഗോഡ്, ഗുരുവായൂർ, സുൽത്താൻ ബത്തേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും പ്രവാസികളുടെയും ആവശ്യം.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള സർവീസല്ല, മറിച്ച് ദീർഘദൂര റൂട്ടുകളിലേക്ക് നേരിട്ടുള്ള ലോ ഫ്ലോർ സർവീസുകളാണ് ആവശ്യപ്പെടുന്നതെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. ഇത് മലബാർ മേഖലയിലെ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ലോ ഫ്ലോർ സർവീസ് അനുവദിക്കാത്തത് രാഷ്ട്രീയ ചർച്ചയായിരുന്നുവെന്നും, നിലവിലെ സർക്കാർ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ കൊണ്ടോട്ടി എം.എൽ.എയുടെയും മലപ്പുറം എം.എൽ.എയും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *