നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്; ആരോഗ്യനിലയിൽ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരും

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43-കാരന്റെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവായി. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗിയുടെ ആരോഗ്യനില വിദഗ്ധ മെഡിക്കൽ സംഘം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ ചികിത്സയും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യനിരീക്ഷണവും പ്രതിരോധ നടപടികളും തുടരുന്നുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *