
കോഴിക്കോട്: ശ്രീവളയനാട് ദേവീ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് 5-ന് നടക്കുന്ന ചാന്താട്ടത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു. 24 ന്യൂസ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം, പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിലിന് ബ്രോഷർ നൽകി ചടങ്ങ് നിർവഹിച്ചു.പരിപാടിയിൽ വാർഡ് കൗൺസിലർ ഇന്ദിര കൃഷ്ണൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ.എസ്. രാജേഷ്, മാനേജർ പി.കെ. കൃഷ്ണകുമാർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.ആഗസ്റ്റ് 5-ന് നടക്കുന്ന ചാന്താട്ടം ഭക്തിനിർഭരമായ ചടങ്ങുകളോടെയും വിപുലമായ ഒരുക്കങ്ങളോടെയും നടത്തുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
