
: തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് 35 കോടി രൂപവരെ വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തതായാണ് ടിവികെ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.ഭരണകക്ഷി എംഎല്‍എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് നടന്നതെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വിഷയം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷമായ ഡിഎംകെയും വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
