അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്; കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് നടപടി

കൊച്ചി : നടന്‍ ടിനി ടോമിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടി അന്‍സിബ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. നേരത്തെ കേസെടുക്കാന്‍ മതിയായ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.എന്നാല്‍ ആ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് കോടതി വിലയിരുത്തിയതോടെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *