ബ്രസീലിനെ ഞെട്ടിച്ച് നോർവെ ക്വാർട്ടറിൽ; ഹാളണ്ടിന്റെ ഇരട്ടഗോളിൽ കാനറികൾ പുറത്തേക്ക്

ലോകകപ്പ്പ്രീ ക്വാർട്ടറിൽ വമ്പൻ അട്ടിമറി. അഞ്ചു ലോകകിരീടങ്ങളുടെ കരുത്തുമായി ഇറങ്ങിയ ബ്രസീലിനെ 2-1ന് വീഴ്ത്തി നോർവെ ക്വാർട്ടർ ഫൈനലിലെത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എർലിങ് ഹാളണ്ട് പുറത്തെടുത്ത മിന്നും പ്രകടനമാണ് ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് വിരാമമിട്ടത്.ആവേശം നിറഞ്ഞ പോരാട്ടത്തിൽ 79-ാം മിനിറ്റിൽ ഹെഡറിലൂടെ ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിൽ 90-ാം മിനിറ്റിൽ ഇടങ്കാലൻ ഫിനിഷിലൂടെ താരം വീണ്ടും ബ്രസീൽ വല കുലുക്കി, നോർവെയുടെ ജയം ഉറപ്പാക്കി.മത്സരത്തിന്റെ 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമറേഷ് നഷ്ടപ്പെടുത്തിയതാണ് ബ്രസീലിന് വലിയ തിരിച്ചടിയായത്. പിന്നീട് കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൽറ്റി നെയ്മർ ലക്ഷ്യത്തിലെത്തിച്ചെങ്കിലും അത് ആശ്വാസഗോളായി മാത്രം മാറി.കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുമായിറങ്ങിയ ബ്രസീലിന് നിരാശയുടെ രാത്രി സമ്മാനിച്ച മത്സരത്തിൽ, ഹാളണ്ടിന്റെ ക്ലിനിക്കൽ ഫിനിഷിംഗാണ് നിർണായകമായത്. ബ്രസീലിനെ അട്ടിമറിച്ച നോർവെ ഇനി ക്വാർട്ടറിൽ ആത്മവിശ്വാസത്തോടെ ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *