യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചു; ടൈലറിംഗ് സ്ഥാപന ഉടമ പിടിയിൽ

ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ മുസ്തഫയെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ഥാപനത്തിനുള്ളില്‍വെച്ചാണ് പ്രതി യുവതിക്കെതിരെ അതിക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.കേസെടുത്ത പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടര്‍നടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കുന്നമംഗലം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *