ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം ഇനിയും 20 വർഷം? പ്രവചനവുമായി പ്രദീപ് ഗുപ്ത

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ് തരംഗം കൃത്യമായി പ്രവചിച്ച എക്സിറ്റ് പോൾ ഏജൻസിയായ Axis My India വീണ്ടും ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുതിയ വിലയിരുത്തലുമായി രംഗത്ത്. ഏജൻസിയുടെ മേധാവിയും പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ്‌ ഗുപ്ത ആണ് കേന്ദ്രത്തിൽ ബിജെപിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനം നടത്തിയത്.2014ൽ ആരംഭിച്ച ബിജെപിയുടെ ദേശീയ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷത്തേക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഭരണരംഗത്ത് വലിയ വീഴ്ചകളോ ജനപിന്തുണയിൽ ഗണ്യമായ ഇടിവുകളോ ഉണ്ടാകാത്ത പക്ഷം ഭാരതിയ ജനതാ പാർട്ടി കേന്ദ്രഭരണത്തിൽ ദീർഘകാലം തുടരാനാകുമെന്നാണ് പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടത്.രാജ്യത്തെ രാഷ്ട്രീയ പ്രവണതകളും വോട്ടർമാരുടെ മനോഭാവവും വിലയിരുത്തിയാണ് ഈ നിരീക്ഷണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സംഘടനാ ശക്തിയും നേതൃത്വത്തിന്റെ സ്വാധീനവും ഇപ്പോഴും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശക്തമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *