950 ഇ-ബസുകൾക്കായി വീണ്ടും നീക്കം; കേന്ദ്ര പദ്ധതിയിലേക്ക് യു.ഡി.എഫ് സർക്കാരിന്റെ അടിയന്തര ശ്രമം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വേണ്ടെന്നുവെച്ച 950 ഇ-ബസുകൾ സംസ്ഥാനത്തിന് ലഭ്യമാക്കാൻ യു.ഡി.എഫ് സർക്കാർ വീണ്ടും ശ്രമം ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ അടിയന്തരമായി സമർപ്പിക്കാൻ ഗതാഗത മന്ത്രി C. P. ജോൺ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷനോട്‌ നിർദ്ദേശിച്ചു.കേന്ദ്രത്തിന്റെ പി.എം ഇ-ബസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ഇ-ബസുകൾ അനുവദിക്കാൻ 2024-ലാണ് അനുമതി ലഭിച്ചത്. എന്നാൽ അന്നത്തെ ഗതാഗത മന്ത്രി K. B. Ganesh Kumar പദ്ധതി വേണ്ടെന്നുവച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തിന് ആവശ്യത്തിന് ബസുകൾ നിലവിലുണ്ടെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളിൽ നിന്നുള്ള ബസുകൾ ഡ്രൈവർ സഹിതമാണ് ലഭിക്കുക. കിലോമീറ്ററിന് 54 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 22 രൂപ കേന്ദ്ര സർക്കാർ വഹിക്കും. ശേഷിക്കുന്ന 32 രൂപ സംസ്ഥാന സർക്കാർ നൽകേണ്ടതുണ്ടാകും. കണ്ടക്ടറെ സംസ്ഥാനത്തിന് നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.സ്ത്രീകൾക്ക് സൗജന്യ യാത്ര ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാകുന്ന സാഹചര്യത്തിൽ, കുറഞ്ഞ സാമ്പത്തിക ബാധ്യതയിൽ കൂടുതൽ ഇ-ബസുകൾ ലഭിക്കുന്നത് ഗതാഗത മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.കൂടുതൽ ഇ-ബസുകൾ സർവീസിൽ ഇറക്കിയിരുന്നെങ്കിൽ ഇന്ധനവില വർധന പോലുള്ള അധിക ചെലവുകൾ കുറയ്ക്കാനാകുമായിരുന്നുവെന്നും വിലയിരുത്തലുകൾ ഉയരുന്നു. അതേസമയം, മുൻ സർക്കാർ 145 ഡീസൽ ബസുകൾ വാങ്ങുകയും 180 ബസുകൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു.ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്ര പദ്ധതിപ്രകാരം ഇ-ബസുകൾ സ്വീകരിക്കുന്ന കാര്യം പുനഃപരിശോധിക്കാൻ ഗതാഗത വകുപ്പിനോട് നിർദേശിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് വിവരം. ഇതിനിടെ കർണാടക , തമിഴ് നാട്ഉ ൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗമായി ഇ-ബസുകൾ സ്വന്തമാക്കിയിരുന്നു.Caption:950 ഇ-ബസുകൾ വീണ്ടും കേരളത്തിലേക്ക്? കേന്ദ്ര പദ്ധതിക്ക് യു.ഡി.എഫ് സർക്കാരിന്റെ അടിയന്തര നീക്കം

Leave a Reply

Your email address will not be published. Required fields are marked *