
ഡൽഹി : ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രയേറ്റിക് റിപ്പബ്ലിക് ഓഫ് the കോൺഗോ , ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ്സി വിൽ അവയേഷൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധന കർശനമാക്കാനാണ് തീരുമാനം. പുതിയ നിർദേശപ്രകാരം, എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് മുൻപായി നിർബന്ധമായും ആരോഗ്യ സത്യവാങ്മൂലം സമർപ്പിക്കണം.യാത്രയ്ക്കിടെ പനി, ഛർദ്ദി, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർക്കായി വിമാനത്തിനകത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ക്രമീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യുന്നതിനും ബന്ധപ്പെട്ട ആരോഗ്യ ഏജൻസികളെ വിവരം അറിയിക്കുന്നതിനും വിമാനക്കമ്പനികൾ നടപടി സ്വീകരിക്കണം.കൂടാതെ, രോഗബാധയുള്ളവരെ തിരിച്ചറിയുന്നതിനും ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനുമായി വിമാനക്കമ്പനികൾ എയർപോർട്ട് ഹെൽത്ത് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.
അന്താരാഷ്ട്ര യാത്രകളിലൂടെ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.
