മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജുംകുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം മടത്തറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്.
മുൻ മന്ത്രിയും കുടുംബവും ഒരുമിച്ച് യാത്ര ചെയ്യവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് തെന്നിമാറുകയും തുടർന്ന് ഒരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പിന്നാലെ വാഹനം റോഡരികിലെ ഒരു പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരും ബൈക്ക് യാത്രക്കാരനും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

