എംവിഐയുടെ കസേരയിൽ എംഎൽഎ; വീഡിയോ വിവാദത്തിൽ, പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലം എംഎൽഎയായ T. P. അഷ്‌റഫ്‌ അലി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കസേരയിൽ ഇരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായി. എംഎൽഎ തന്നെയാണ് വീഡിയോ ‘ദളപതി’ സിനിമയിലെ പശ്ചാത്തല സംഗീതവും ഡയലോഗും ചേർത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.സംഭവം ഔദ്യോഗിക പ്രോട്ടോക്കോളിന്റെയും ഭരണപരമായ മര്യാദകളുടെയും ലംഘനമാണെന്ന് വിമർശകർ ആരോപിച്ചു. ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥരുമായി ജനകീയ വിഷയങ്ങളിൽ ഇടപെടാൻ അവകാശമുണ്ടെങ്കിലും, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക അധികാരപരിധിയെയും പദവിയെയും ബഹുമാനിക്കേണ്ട ബാധ്യതയുണ്ടെന്നും വിമർശനം ഉയരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *