ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതം; ഇരുട്ടിൽ മുങ്ങി പെരുമണ്ണ ബസ് ടെർമിനൽ

പെരുമണ്ണ: യാത്രക്കാരുടെ സുരക്ഷയെ ബാധിച്ച് പെരുമണ്ണ ബസ് ടെർമിനൽ മാസങ്ങളായി ഇരുട്ടിൽ കഴിയുന്നതായി പരാതി. ഏകദേശം 4,87,378 രൂപ ചെലവഴിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച എൽഇഡി ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ എട്ട് മാസത്തോളമായി പ്രവർത്തനരഹിതമായിരിക്കുകയാണ്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ബസ് കാത്തുനിൽക്കാൻ ടെർമിനലിനെ ആശ്രയിക്കുന്നത്. രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്ഥാപിച്ച സൗകര്യം ദീർഘനാളായി തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *