ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്യണം.

കോഴിക്കോട്: ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്യണം. ജില്ല സപ്ലൈ ഓഫീസർ ജില്ലയിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ വഴിയുള്ള ഗ്യാസ് കണക്ഷൻ (ഗാർഹികം/വാണിജ്യം) ലഭിച്ചവർ നിലവിലുള്ള എൽ.പി.ജി സിലിണ്ടർ കണക്ഷനുകൾ അതത് ഗ്യാസ് ഏജൻസികളിൽ ഉടൻ സറണ്ടർ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.പൈപ്പ് ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടും എൽ.പി.ജി കണക്ഷൻ നിലനിർത്തുന്നത് ഒഴിവാക്കുന്നതിനും ഗ്യാസ് വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് നടപടി. സിലിണ്ടറുകൾ സറണ്ടർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഭാവിയിൽ എൽ.പി.ജി കണക്ഷൻ ആവശ്യമായി വന്നാൽ അത് ലഭ്യമാക്കുന്നതിൽ മുൻഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി.പൈപ്പ് ഗ്യാസ് കണക്ഷൻ ലഭിച്ച എല്ലാ ഉപഭോക്താക്കളും നിർദേശം പാലിച്ച് എത്രയും വേഗം സിലിണ്ടറുകൾ സറണ്ടർ ചെയ്യണമെന്ന് ജില്ലാ സപ്ലൈ വകുപ്പ് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *