മണ്ണൂർ റെയിൽ–ചാലിയം ബസ് പ്രതിസന്ധി: നടപടി വേണമെന്ന് ജില്ലാ കലക്ടറോട് എം.എൽ.എ പി.എ മുഹമ്മദ് റിയാസ്.

: മണ്ണൂർ റെയിൽ വഴി സിറ്റി–ചാലിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബേപ്പൂർ എം.എൽ.എ P. A. മുഹമ്മദ് റിയാസ്ജി ല്ലാ കലക്ടറോട് ആവശ്യപ്പെട്ടു.റൂട്ടിൽ സർവീസ് നടത്തുന്ന നാല് സ്വകാര്യ ബസുകളും മണ്ണൂർ റെയിൽവേ ഗേറ്റിന് സമീപം യാത്ര അവസാനിപ്പിക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾക്ക് കടുത്ത യാത്രാദുരിതമാണ് നേരിടേണ്ടി വരുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ദിനംപ്രതി വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.Imbichi Haji Higher Secondary School-ലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് യാത്രാ സൗകര്യക്കുറവ് നേരിടേണ്ടിവരുന്നുണ്ട്. കൂടാതെ ചാലിയത്തെ മത്സ്യതൊഴിലാളികൾക്കും മറ്റ് സാധാരണ യാത്രക്കാർക്കും ബസ് സർവീസ് പൂർണമായി ലഭിക്കാത്തത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.ചാലിയത്തേക്കും കോഴിക്കോട് നഗരത്തിലേക്കും യാത്ര ചെയ്യുന്ന ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഏജൻസികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.ബസ് സർവീസ് പൂർണമായും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിലും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *