കൊയിലാണ്ടി താലൂക്കാശുപത്രി മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളി; രണ്ട് പേർ പിടിയിൽ
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതിനിടെ കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കൊയിലാണ്ടി പോലീസ് പിടികൂടി. സംഭവത്തിൽ KL 57 5959 നമ്പർ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.മണമൽ, മേലൂർ, പന്തലായനി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ ആശുപത്രി മാലിന്യം തള്ളിയെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.സംഭവത്തെ തുടർന്ന് പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭയും രംഗത്തെത്തി. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രീതിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
