പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മലബാറിൽ ആയിരങ്ങൾ പ്രവേശനത്തിനായി കാത്തിരിപ്പ്
മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയായിട്ടും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതുവരെ സീറ്റ് ലഭിച്ചിട്ടില്ല.ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് മലപ്പുറം ജില്ലയിലാണ്. നിലവിലെ കണക്കുകൾ പ്രകാരം പതിനായിരത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന മാർക്ക് നേടിയ നിരവധി വിദ്യാർഥികൾ പോലും സീറ്റ് ലഭിക്കാതെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ അടിയന്തരമായി അധിക…
