Malabar Jagratha

കെ.എസ്.ആർ.ടി.സി. ബസ് മോഷണക്കേസ്: പ്രതി ഫാസിൽ പിടിയിൽ; അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

പാലക്കാട്: പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് കൊണ്ടുപോയ കേസിൽ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് പിടികൂടി. മേപ്പറമ്പ് സ്വദേശിയായ ഫാസിൽ (22) ആണ് ജില്ലാ പൊലീസിന്റെ വലയിലായത്.സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് അനധികൃതമായി കൊണ്ടുപോയ സംഭവം കെ.എസ്.ആർ.ടി.സി. അധികൃതരെയും പൊലീസിനെയും ആദ്യഘട്ടത്തിൽ അമ്പരപ്പിച്ചിരുന്നു. സാങ്കേതിക തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.തെളിവെടുപ്പിനിടെ പ്രതി നൽകിയ മൊഴി അന്വേഷണസംഘത്തെയും ഞെട്ടിച്ചതായി പൊലീസ് അറിയിച്ചു. ഭക്ഷണം വാങ്ങാൻ എത്തിയപ്പോൾ ബസ് താക്കോൽ സഹിതം സ്റ്റാൻഡിൽ…

Read More

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ബുധനാഴ്ച ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ലോറി റോഡിന്റെ വശത്തേക്ക് മാറ്റിയെങ്കിലും ചെറിയ ഗതാഗതക്കുരുക്ക് തുടരുകയാണ്.വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചുരത്തിൽ വരി തെറ്റിച്ച് ഓവർടേക്ക് ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുനൽകുന്നില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി. പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.മരിച്ച തൊഴിലാളിയുടെ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ശ്രമിച്ചെങ്കിലും ആവശ്യമായ രേഖകളും അനുമതികളും പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ മൃതദേഹം വിട്ടുനൽകിയില്ലെന്നാണ് പരാതി.സംഭവത്തെ തുടർന്ന് ആശുപത്രിയിലും മോർച്ചറിക്ക് സമീപവും പ്രതിഷേധമുണ്ടായി. മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാകുന്നതുവരെ മൃതദേഹം കൈമാറാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.അതേസമയം, മൃതദേഹം…

Read More

കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി; നിയമാനുസൃത സത്യപ്രതിജ്ഞ നിർബന്ധമെന്ന് നിരീക്ഷണം

കൊച്ചി: നിയമപ്രകാരം നിശ്ചയിച്ച മാതൃകയിൽ നിന്ന് വ്യതിചലിച്ച് നടത്തിയ സത്യപ്രതിജ്ഞകൾ അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി നിർണായക ഇടപെടൽ നടത്തി. രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെ, സമാന രീതിയിൽ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് അംഗത്തിന്റെയും സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയതായി റിപ്പോർട്ടുകൾ.കേരള മുനിസിപ്പാലിറ്റി നിയമത്തിലും അനുബന്ധ ചട്ടങ്ങളിലുമുള്ള നിർദ്ദിഷ്ട മാതൃക അനുസരിച്ചായിരിക്കണം ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി. “ദൈവനാമത്തിലോ” അല്ലെങ്കിൽ “സത്യനിഷ്ഠമായ പ്രതിജ്ഞയിലോ” ഒതുങ്ങേണ്ട…

Read More

തൃശൂരിൽ ദാരുണ കൊലപാതകം; പണത്തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു

തൃശൂർ: പണത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ധൻപതി നായക് (27) ആണ് മരിച്ചത്.തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് ക്രൂര മർദ്ദനത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.ഗുരുതരമായി പരുക്കേറ്റ ധൻപതി നായകിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ…

Read More

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ 8.5 കോടി രൂപ; 1.84 കിലോ സ്വർണവും ലഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 8,50,00,661 രൂപ ലഭിച്ചു. ജൂൺ 22ന് ആരംഭിച്ച എണ്ണൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൂർത്തിയായത്.ഭക്തർ സമർപ്പിച്ച കാണിക്കകളിൽ നിന്ന് 1 കിലോഗ്രാം 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോഗ്രാം 800 ഗ്രാം വെള്ളിയും ലഭിച്ചു. കൂടാതെ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ 15 എണ്ണവും, നിരോധിച്ച 1000 രൂപ നോട്ടുകൾ 14 എണ്ണവും, 500 രൂപയുടെ 60 നോട്ടുകളും ഭണ്ഡാരത്തിൽ…

Read More

പകർച്ചപ്പനി മരണങ്ങൾ: മരിച്ച ആറുപേരിൽ രണ്ടുപേർ ഡെങ്കിപ്പനി ബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനിടെ ആശങ്ക വർധിപ്പിച്ച് മരണനിരക്കും ഉയരുന്നു. റിപ്പോർട്ട് ചെയ്ത ആറു മരണങ്ങളിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഷിഗെല്ല ബാധിച്ച് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കാലം ശക്തമായതോടെ ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയാണ്. പ്രതിദിന ഡെങ്കി കേസുകൾ നൂറ് കടന്നതായി ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഷിഗെല്ല രോഗബാധയിൽ കോഴിക്കോട് ജില്ലയാണ് ഏറ്റവും കൂടുതൽ ബാധിത പ്രദേശം. ഈ…

Read More

വാട്ടർ ടാങ്കിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി; പള്ളി വികാരിയുടെ ഇടപെടലിൽ രക്ഷ

തൃശൂർ: ചാലക്കുടി സമ്പാളൂരിൽ മണിക്കൂറുകളോളം നാട്ടുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ഭീഷണി നാടകീയമായി അവസാനിച്ചു. പള്ളി വികാരിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാട്ടർ ടാങ്കിന് മുകളിൽ കയറിയ യുവാവ് സുരക്ഷിതമായി താഴെയിറങ്ങി.ചൊവ്വാഴ്ച ഉച്ചയോടെയാണ് സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടന കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ ചേർത്തല സ്വദേശിയായ പ്രിൻസ് (42) കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ കണ്ടതോടെ പള്ളിയിലെത്തിയ വിശ്വാസികളും നാട്ടുകാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാൻ…

Read More

വീര്യം കുറഞ്ഞ മദ്യനയം: സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി സിറോ മലബാർ സഭ; ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിലെ മദ്യനയത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിറോ മലബാർ സഭ രംഗത്ത് . 0.5% മുതൽ 20% വരെ വീര്യമുള്ള ‘ലോ ആൽക്കഹോളിക് ബവ്‌റിജസ്’ (Low Alcoholic Beverages) വിഭാഗത്തിൽപ്പെടുന്ന മദ്യത്തിന് പ്രത്യേക നികുതി ഇളവുകളും പുതിയ ഘടനയും പ്രഖ്യാപിച്ച സർക്കാർ തീരുമാനം ജനദ്രോഹപരമാണെന്ന് സഭ കുറ്റപ്പെടുത്തി. ലഹരി വ്യാപിപ്പിക്കുന്ന ഇത്തരം നയങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും സർക്കാർ ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ…

Read More

മലപ്പുറത്തിന് വൻ വികസന പദ്ധതി; താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയായി, 325 കോടിയുടെ ക്യാൻസർ സെന്ററും

മലപ്പുറം: സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനും ജില്ലയിൽ അത്യാധുനിക ക്യാൻസർ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനും തീരുമാനമായി.പദ്ധതിയുടെ ഭാഗമായി മലപ്പുറം താലൂക്ക് ആശുപത്രിയിൽ കൂടുതൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. ഇതിലൂടെ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.അതേസമയം, 325 കോടി രൂപ ചെലവിൽ അത്യാധുനിക ക്യാൻസർ സെന്റർ സ്ഥാപിക്കുന്നതിനും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ക്യാൻസർ…

Read More