Blog

മാവൂർ-കോഴിക്കോട് റോഡിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് പാർക്ക് ചെയ്ത വാഹനങ്ങളിലേക്കിടിച്ചു; 5 ഇരുചക്ര വാഹനങ്ങൾ തകർന്നു

മാവൂർ | കോഴിക്കോട്-മാവൂർ റോഡിൽ പെരുവയൽ കല്ലേരിക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കിടിച്ചുകയറി. അപകടത്തിൽ നാല് ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ബൈക്കും തകർന്നു.കല്ലേരിയിൽ പ്രവർത്തിക്കുന്ന ഇവോൾ ടെക്സ് എന്ന ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിലെത്തിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.മാവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജധാനി സ്വകാര്യബസ് കല്ലേരി ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട് സർവീസ് സെന്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കിടിക്കുകയായിരുന്നുവെന്നാണ്…

Read More

സുൽത്താന്റെ ഓർമകൾ നിറച്ച് ബേപ്പൂരിൽ ‘ആകാശമിഠായി’; ബഷീർ ഫെസ്റ്റ് 2026 ന് തുടക്കം ബേപ്പൂർ

:: എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ നിറഞ്ഞ ചടങ്ങുകൾക്ക് ബേപ്പൂരിലെ ബഷീർ സ്മാരകമായ ‘ആകാശമിഠായി’ വേദിയായി. ബഷീർ ഫെസ്റ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. കുട്ടികളുടെ ചിത്രം വരയലും പ്രദർശനവും പരിപാടിയുടെ ഭാഗമായിരുന്നു.ബഷീർ ഫെസ്റ്റ് 2026ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ കാലാതിവർത്തിയാണെന്നും അദ്ദേഹത്തിന്റെ എഴുത്ത് മലയാളിയുടെ സമ്പാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. അനീസ്…

Read More

ബ്രസീലിനെ ഞെട്ടിച്ച് നോർവെ ക്വാർട്ടറിൽ; ഹാളണ്ടിന്റെ ഇരട്ടഗോളിൽ കാനറികൾ പുറത്തേക്ക്

ലോകകപ്പ്പ്രീ ക്വാർട്ടറിൽ വമ്പൻ അട്ടിമറി. അഞ്ചു ലോകകിരീടങ്ങളുടെ കരുത്തുമായി ഇറങ്ങിയ ബ്രസീലിനെ 2-1ന് വീഴ്ത്തി നോർവെ ക്വാർട്ടർ ഫൈനലിലെത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എർലിങ് ഹാളണ്ട് പുറത്തെടുത്ത മിന്നും പ്രകടനമാണ് ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് വിരാമമിട്ടത്.ആവേശം നിറഞ്ഞ പോരാട്ടത്തിൽ 79-ാം മിനിറ്റിൽ ഹെഡറിലൂടെ ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിൽ 90-ാം മിനിറ്റിൽ ഇടങ്കാലൻ ഫിനിഷിലൂടെ താരം വീണ്ടും ബ്രസീൽ വല കുലുക്കി, നോർവെയുടെ ജയം ഉറപ്പാക്കി.മത്സരത്തിന്റെ 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ…

Read More

ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി

കടലുണ്ടി: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ ചെറുവള്ളം കടലിൽ കാറ്റിലും തിരയിലും പെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ സമയോചിതമായി രക്ഷപ്പെടുത്തി പരപ്പനങ്ങാടി ഹാർബറിൽ എത്തിച്ചു.ചാലിയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ‘മാളിയേക്കൽ’ എന്ന ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ബേപ്പൂർ തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ശക്തമായ കാറ്റിലും കടലിലെ ഒഴുക്കിലും പെട്ട് വള്ളം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.അപകടസമയം സമീപത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെയാണ്…

Read More

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; ഹാഷിഷ് ഓയിൽ, മെത്താംഫിറ്റമിൻ സഹിതം എട്ട് പേർ പിടിയിൽ

കോഴിക്കോട്: പ്രധാന നഗരകേന്ദ്രങ്ങളിൽ ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനും ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ എത്തിച്ച് ചില്ലറ വിൽപന നടത്തിയിരുന്ന എട്ട് യുവാക്കളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി (22), മലപ്പുറം അരീക്കോട് കീഴ്‌പറമ്പ് സ്വദേശി ജിഫ്രി അൽഹാസ് (22), കിരാലൂർ കിഴക്കുമുറി സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശി…

Read More

മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സ്വന്തം സഹോദരൻ വെട്ടിക്കൊലപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സ്വന്തം സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താണിക്കംപൊയിൽ സ്വദേശിയായ പ്രസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രസാദിന്റെ സഹോദരനായ പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ കൊലപാതകം നടന്നത്. ഇവർ തമ്മിൽ നേരത്തെ തന്നെ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും ഈ വിഷയത്തിൽ കോടതിയുടെ ഉത്തരവ് വന്നിരുന്നതായും വിവരമുണ്ട്. എന്നാൽ, ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ വാക്കേറ്റവും തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്…

Read More

ജൂനിയർമാരെ മർദ്ദിച്ച സംഭവം; കാലിക്കറ്റ് സർവകലാശാലയിൽ റാഗിംഗ് വിരുദ്ധ നടപടി

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ നാല് മൂന്നാംവർഷ വിദ്യാർത്ഥികളെ പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം റാഗിംഗ് വിരുദ്ധ നടപടിയാണ് സ്വീകരിച്ചത്. പി. അഭിജിത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവർക്കെതിരെയാണ് നടപടി

Read More

ഒരു വർഷമായിട്ടും തുക ലഭിക്കാതെ കര്‍ഷകൻ; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാലക്കാട്: വീട്ടിൽ നട്ടുവളർത്തിയ ചന്ദനമരത്തിന്റെ പണം ഒരു വർഷമായിട്ടും ലഭിക്കാത്തതിൽ പരാതി നൽകിയ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്കയുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.എ. സതീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. പരാതിയുമായി മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി കര്‍ഷകൻ ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് നടപടി വേഗത്തിലായത്.

Read More

പ്ലസ് വൺ പ്രവേശനം പൂർത്തിയിലേക്ക്; 81,375 സീറ്റുകൾ ഇനിയും ഒഴിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. ഈ വർഷം 3,59,890 വിദ്യാർത്ഥികൾ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം 81,375 സീറ്റുകൾ ഇപ്പോഴും ഒഴിവായി കിടക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശേഷിക്കുന്ന പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

Read More

സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് പൊലീസ്:

പത്തനംതിട്ടസഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് പൊലീസ്: :സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കൗൺസിലിംഗിനിടെ ഉന്നയിച്ച പരാതിയിലാണ് അന്വേഷണത്തിന് പിന്നാലെ നിർണായക വഴിത്തിരിവ് ഉണ്ടായത്. പ്രാഥമികമായി പരാതി ഗൗരവമായി എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും, വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പീഡനം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം കേസ് അന്വേഷിച്ച പൊലീസ്, സഹപാഠികളുടെയും അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ ശേഖരിച്ചു. കുട്ടി പറഞ്ഞ…

Read More