ബീക്കൺ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശ്ശൂരിൽ വൻ ലഹരി വേട്ട, രണ്ട് പേർ പിടിയിൽ
തൃശ്ശൂരിൽ ആംബുലൻസിനെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിലായി. പ്രതികളിൽ നിന്ന് ഏകദേശം 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി തൃശ്ശൂർ സിറ്റി പോലീസ് അറിയിച്ചു. വെട്ടിക്കൽ സ്വദേശി ഫെയ്ത്തും അഞ്ചേരി സ്വദേശി സന്ദീപും ആണ് പിടിയിലായത്.തൃശ്ശൂർ–പാലക്കാട് ദേശീയപാതയിലെ വാണിയമ്പാറ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ രാത്രി മുതൽ ദേശീയപാതയിൽ വ്യാപക പരിശോധന നടത്തിവരികയായിരുന്നു. “ശാരോൺ” എന്ന പേരിലുള്ള ആംബുലൻസിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ച് സംശയം…
