എബോള ഭീഷണി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന നിർബന്ധമാക്കി ഡിജിസിഎ

ഡൽഹി : ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രയേറ്റിക് റിപ്പബ്ലിക് ഓഫ് the കോൺഗോ , ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ്സി വിൽ അവയേഷൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധന കർശനമാക്കാനാണ് തീരുമാനം. പുതിയ നിർദേശപ്രകാരം, എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും വിമാനത്തിൽ…

Read More

ഇഡി റെയ്ഡിനെതിരെ സിപിഎം പ്രതിഷേധം ശക്തം; കണ്ണൂരിൽ സംഘർഷാവസ്ഥ

കണ്ണൂർ: ഇന്ന് വെളുപ്പിന് കണ്ണൂരും തിരുവനന്തപുരത്തുമായി നടന്നതായി പറയപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനകൾക്കെതിരെ സിപിഎം പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടരുന്നു. കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ നിരവധി സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.ജില്ലാ നേതൃത്വവും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ വലിയ തോതിൽ പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ഇഡി ഉദ്യോഗസ്ഥർക്ക് വീടിന് പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടായതായി പ്രദേശവാസികൾ അറിയിച്ചു.ഇതിനിടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സിപിഎം ജില്ലാ…

Read More

വി.ഡി. സതീശൻ–പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ്; ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി വി . ഡി . സതീശൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ 24 മണിക്കൂർ തികയുന്നതിന് മുമ്പ് മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുടെ വീട്ടിൽ നടന്ന റെയ്ഡിൽ ദുരൂഹതയുണ്ടെന്ന് മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരി ആരോപിച്ചു.സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ബിനീഷ് കോടിയേരി ആരോപണം ഉന്നയിച്ചത്. വി.ഡി. സതീശനും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പിണറായി…

Read More

ഇഡി നടപടി തികച്ചും രാഷ്ട്രീയ പ്രേരിതം; ബിജെപിയുടെ ആയുധമായി ഇഡി മാറിയെന്ന് എം.എ ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി M. A. ബേബി ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് ഇഡി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.സി.എം.ആർ.എൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു എം.എ ബേബി. വീണ വിജയന്റെ സ്ഥാപനത്തിന് ലഭിച്ച തുക അവർ ഉപയോഗിക്കുന്ന ചില സോഫ്റ്റ്‌വെയറുകളുടെ പരിപാലനത്തിനും സാങ്കേതിക സേവനങ്ങൾക്കുമായി പ്രതിമാസം നൽകിയ പ്രതിഫലമാണെന്ന്…

Read More

ഫറോക്ക് കരുവൻന്തുരുത്തിയിൽ വീട്ടിൽ പ്രസവത്തിനിടെ ദുരന്തം; നവജാത ശിശു മരിച്ചു

ഫറോക്ക് കരുവാൻതിരുത്തിയിൽ വീട്ടിൽ പ്രസവം; നവജാത ശിശു മരിച്ചു ഫറോക്ക് കരുവൻന്തുരുത്തിയിൽ വീട്ടിൽ നടന്ന പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവാണ് ഭാര്യയ്ക്ക് വീട്ടിൽ പ്രസവമെടുത്തതെന്നാണ് വിവരം. ദമ്പതികളുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്.മുൻപ് നടന്ന അഞ്ചാമത്തെ പ്രസവവും വീട്ടിൽ തന്നെയായിരുന്നുവെന്ന് വാർഡ് കൗൺസിലർ കോടമന സരസു ജാഗ്രത ന്യൂസിനോട് പറഞ്ഞു. കുടുംബത്തിലെ കുട്ടികൾക്ക് ആവശ്യമായ വാക്സിനുകളോ അനുബന്ധ ചികിത്സകളോ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു.ഇതിനുമുമ്പ് ജനിച്ച അഞ്ച് കുട്ടികളിൽ രണ്ട് പേർ വിവിധ…

Read More

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന

എക്സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയനുടെ കുടുംബവുമായി ബന്ധപ്പെട്ട തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന നടന്നതെന്നാണ് വിവരം. P. A. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും പരിശോധിച്ചുവെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ബാങ്ക് വിവരങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതായി റിപ്പോർട്ടുകളുണ്ട്.സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ്…

Read More

സൗത്ത്ബീച്ചിൽ എംഡിഎംഎ വേട്ട; 37 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽവാർത്ത

കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എ സഹിതം യുവാവിനെ കോഴിക്കോട് സിറ്റി ഡാൻസഫും ടൗൺ പോലീസും ചേർന്ന് പിടികൂടി. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പിൽ (ടി.കെ ഹൗസ്) സാജിദ് ജമാൽ അഹമ്മദ് (27) ആണ് അറസ്റ്റിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫ് സംഘവും, ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ എൻ.കെയുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് &…

Read More

നവകേരള യാത്രയിലെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, പിണറായി വിജയന്റെ സുരക്ഷാ സംഘത്തെ ചുറ്റിപ്പറ്റി വിവാദം ശക്തം

:തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ‘രക്ഷാപ്രവർത്തന’ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം നടപടി ആരംഭിച്ചതെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും ദൃശ്യങ്ങളും പുറത്തുവന്നതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഡ്യൂട്ടിയിൽ വീഴ്ചയും അധികാര ദുരുപയോഗവും നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് നടപടി കേന്ദ്രീകരിച്ചിരിക്കുന്നത്.നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കുന്നതിനിടെ ചിലരെ ബലമായി…

Read More

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയംജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയംജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആകെ 3,72,423 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇതിൽ 2,90,398 പേർ വിജയിച്ചു. സർക്കാർ സ്കൂളുകളിൽ 72.66 ശതമാനവും, എയ്ഡഡ് സ്കൂളുകളിൽ 82.82 ശതമാനവും, അൺഎയ്ഡഡ് സ്കൂളുകളിൽ 78.18 ശതമാനവും വിജയശതമാനം രേഖപ്പെടുത്തി. സ്പെഷ്യൽ സ്കൂളുകളിൽ…

Read More

നന്തി – ചെങ്കോട്ട്കാവ് ബൈപ്പാസ്: സർവീസ് റോഡ് ആവശ്യപ്പെട്ട് സമരം ശക്തം; അറ്റകുറ്റപ്പണി നിലച്ചതോടെ അപകടഭീഷണി ഉയരുന്നു

കോഴിക്കോട്: നന്തി–ചെങ്കോട്ട്കാവ് ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. സർവീസ് റോഡ് നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നതോടെ ബൈപ്പാസിലെ അറ്റകുറ്റപ്പണികളും മറ്റ് നിർമാണപ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് അപകടസാധ്യതയും ഗതാഗത ബുദ്ധിമുട്ടുകളും രൂക്ഷമായിരിക്കുകയാണ്. സിഗ്നൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത വലിയ കുഴികൾ ദിവസങ്ങളായി മൂടാതെയാണ് കിടക്കുന്നത്. രാത്രികാലങ്ങളിൽ ഈ ഭാഗം ഏറെ അപകടഭീഷണിയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ 18-ാം തീയതി രാത്രി കുഴിയിൽ വീണ മൂടാടി സ്വദേശിയായ സനൂജിനെ ഫയർഫോഴ്‌സ്…

Read More