വാഹന സുരക്ഷ പരിശോധന: 59 വാഹനങ്ങൾക്ക് ചെക്കഡ് സ്റ്റിക്കർ നൽകി
കോഴിക്കോട് ആർ ടി ഓ ബുധനാഴ്ച ചേവായൂർ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ലും മലബാർ ക്രിസ്ത്യൻ കോളേജ് ലും നടന്ന സ്കൂൾ വാഹന സുരക്ഷ പരിശോധനയിൽ 87 വാഹനങ്ങൾ പങ്കെടുത്തു. ഇതിൽ 59 വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ഇവയ്ക്ക് അധികൃതർ ‘പരിശോധിച്ചു സുരക്ഷിതം’ സ്റ്റിക്കർ പതിപ്പിച്ചു നൽകി.പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 29 വാഹനങ്ങൾക്ക് ആവശ്യമായ പരിഹാര പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും പരിശോധനയ്ക്ക് ഹാജരാകുന്ന മുറയ്ക്ക് സ്റ്റിക്കർ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയ/ഡോർ…
