KSFE പിങ്ക് ചിട്ടി തുടങ്ങുന്നു; സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന തുക സ്ത്രീകൾക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് KSFE പിങ്ക് ചിട്ടി പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സൗജന്യ യാത്രാ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാനാകുന്ന തുക പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദേശം.സ്ത്രീകൾക്ക് സാമ്പത്തിക സംരക്ഷണവും സ്ഥിരമായ സമ്പാദ്യ ശീലവും ഉറപ്പാക്കുന്നതിനായാണ് പ്രത്യേക ചിട്ടി പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി യാത്രാചെലവായി ചെലവാകേണ്ട തുക ലാഭമായി മാറ്റിവെച്ച് അത് നിക്ഷേപത്തിലേക്ക് വഴിമാറുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷക്കും സ്ത്രീകളുടെ വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഇത് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്ത്രീകളെ കൂടുതൽ സാമ്പത്തിക മേഖലകളിലേക്ക് ആകർഷിക്കുകയും ചെറിയ സമ്പാദ്യങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് KSFE പിങ്ക് ചിട്ടി പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *