അധികൃതർ കൈയൊഴിഞ്ഞപ്പോൾ ശുചീകരണത്തിന് ഇറങ്ങി നാട്ടുകാർ

രാമനാട്ടുകര: തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ മടങ്ങിയതോടെയും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടൽ ഉണ്ടാകാതിരുന്നതോടെയും പ്രദേശവാസികൾ ദുരിതത്തിലായി. വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.തുടർന്ന് രാമനാട്ടുകര നഗരസഭയിലെ നെല്ലിക്കോട് ഡിവിഷനിൽ നാട്ടുകാർ ഒത്തൊരുമയോടെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടന്ന മാലിന്യങ്ങളും കാടുകയറിയ ഭാഗങ്ങളും വൃത്തിയാക്കി പ്രദേശം ശുചീകരിച്ചു.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് നാട്ടുകാർ സ്വമേധയാ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രദേശത്തിന്റെ ശുചിത്വവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇനിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *