
ആരോഗ്യവകുപ്പിനെ ചൊല്ലി നിയമസഭയിൽ ചൂടേറിയ വാക്പോര്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ എംഎൽഎ മുഹമ്മദ് റിയാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയും ഏകോപനക്കുറവും ഉണ്ടെന്ന് ആരോപിച്ച റിയാസിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ശക്തമായ മറുപടി നൽകി.കഴിഞ്ഞ പത്ത് വർഷത്തെ “റീൽസും” അഞ്ചുവർഷത്തെ “വീണമീട്ടലും” ആയിരുന്നു ആരോഗ്യവകുപ്പിന്റെ പ്രധാന പ്രശ്നമെന്ന് മന്ത്രി പരിഹസിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും, ഭരണത്തോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
#KeralaAssembly #HealthDepartment #KeralaPolitics #AssemblyDebate #KeralaNews #MalabarJagrathaNewsLive
