ഉദ്ഘാടനം കഴിഞ്ഞ് 3 മാസം… റോഡ് പണി ഇനിയും ബാക്കി! മാനാഞ്ചിറ–മലാപ്പറമ്പ് റോഡിലെ കാലതാമസത്തിൽ പ്രതിഷേധം ശക്തം

കോഴിക്കോട്: മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും മാനാഞ്ചിറ–മലാപ്പറമ്പ് റോഡിലെ പ്രവൃത്തികൾ പൂർണമായി പൂർത്തിയാകാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു.റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതായും, പൊടിയും ഗതാഗതക്കുരുക്കും കാരണം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. ഉദ്ഘാടനം നടത്തിയെങ്കിലും പ്രവൃത്തി പൂർണതയിലെത്താത്തത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.അധികൃതർ പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, റോഡ് പൂർണമായും ഗതാഗതയോഗ്യമാകുന്നത് എപ്പോഴാണെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *